സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലിസുകാരന്‍

Update: 2021-02-02 15:06 GMT
ലക്നോ: ഉത്തര്‍പ്രദേശില്‍ സഹപ്രവര്‍ത്തകയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പോലിസുകാരന്‍. വാക്കുതര്‍ക്കത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇരവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലിസ് വിശദീകരണം


ഉത്തര്‍പ്രദേശിലെ ഗജ്റൗലിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നെഞ്ചില്‍ വെടിയേറ്റ വനിതാ കോണ്‍സ്റ്റബിള്‍ മേഘ ചൗധരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ മേഘയെ വെടിയുതിര്‍ത്ത ശേഷം സ്വയം വെടിവച്ച മനോജ് ദുള്‍ ഗുരുതരാവസ്ഥയിലാണ് നിറയൊഴിച്ചത്. മേഘയുടെ സഹോദരന്റെ പരാതിയുടെ അട്സ്ഥാനത്തില്‍ മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

മുസാഫര്‍നഗര്‍ സ്വദേശിയാണ് മേഘ. ഗജ്റൗലയുലെ അവന്തിക നഗറില്‍ വാടകവീട്ടിലായിരുന്നു മേഘ താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഇവിടെ വച്ചാണ് മേഘയ്ക്ക് വെടിയേറ്റത്. വീട്ടുടമസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മനോജിനേയും മേഘയേയുമാണ്. മേഘയുടെ താമസ സ്ഥലത്ത് മനോജ് സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു




Similar News