സിലിണ്ടറിന് അര ലക്ഷം വരെ വില; ഡല്‍ഹിയില്‍ വീടുകളില്‍ ചികിത്സയിലുള്ളവര്‍ ഓക്സിജന്‍ ലഭിക്കാതെ ദുരിതത്തില്‍

കരിഞ്ചന്തയില്‍ 50കിലോ സിലിണ്ടറിന് 50000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്

Update: 2021-04-27 04:38 GMT

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ പരിഹാര നടപടികള്‍ക്കിടയിലും ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഗുരുതരമായി തുടരുന്നു. ഡല്‍ഹിയില്‍ വീടുകളില്‍ ചികിത്സയിലുള്ള രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലാണ്. പന്ത്രണ്ട് മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവര്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നത്. വന്‍തുക ഓക്സിജന് ഈടാക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.


കരിഞ്ചന്തയില്‍ 50കിലോ സിലിണ്ടറിന് 50000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. ഇത് നല്‍കാന്‍ തയ്യാറായാലും ഓക്സിജന്‍ കിട്ടാന്‍ വഴിയില്ല. എന്തു ചെയ്യണമെന്നാണ് ഇവര്‍ ചോദിക്കുന്നത്. അതേസമയം, ഇന്ന് മുതല്‍ സ്വകാര്യ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കില്ല എന്നാണ് തീരുമാനം. ഇത് വീടുകളില്‍ ചികില്‍സയിലുള്ള കൊവിഡ് രോഗികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ആശുത്രിയില്‍ സ്ഥലമില്ലാത്തതിനാലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ പോലും വീടുകളില്‍ ചികില്‍സയിലുള്ളത്.




Tags:    

Similar News