സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്

Update: 2019-04-06 04:29 GMT

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി അഭിമാനമായി മാറിയ വടക്കേ വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ ശ്രീധന്യയെ അഭിനന്ദിച്ച് എഐസിസി അധ്യക്ഷനും വയനാട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ശ്രീധന്യയുടെ കഠിനാധ്വാനവും സമര്‍പ്പണവും സ്വപ്‌നം സഫലമാക്കാന്‍ സഹായിച്ചെന്നും ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കളുടെ മകളാണ് 26കാരിയായ ശ്രീധന്യ. നേരത്തേ, റാങ്ക് വിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീധന്യയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.




Tags:    

Similar News