കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്. ബുധനാഴ്ച വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ ആഭ്യന്തര പ്രതിസന്ധി പരിഹിക്കുന്നതിന്റെ ഭാഗമായി ഏതാനും നേതാക്കളെയും കണ്ടേക്കും.
കോഴിക്കോട് വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുക. അവിടെനിന്ന് കോഴിക്കോടേക്കും മലപ്പുറത്തേക്കും പോകും. പിന്നീട് സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തും. തുടര്‍ന്ന് കോഴിക്കോട് തിരിച്ചെത്തി ഡല്‍ഹിയിലേക്ക് പോകും.
കെ സുധാകരന്‍ പാര്‍ട്ടി നേതാവായതോടെ തുടങ്ങിയ പ്രശ്‌നം രൂക്ഷമായി പാര്‍ട്ടി നേതാക്കള്‍ പല തട്ടിലാണ്. സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും നിയമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധമുണ്ട്. ഇവരുടെ കടന്നുവരവോടെ നേതാക്കളായ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിഷ്പ്രഭരായി. ഏതാനും ദശകങ്ങളായി ഇരുവരും പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ നേതാക്കളായിരുന്നു.
അതിനിടയില്‍ പാര്‍ട്ടിയിലെ ക്ലീമേജുകാരന്‍ വി എം സുധീരന്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍നിന്ന് രാജിവച്ചു.
രാഹുല്‍ സതീശനെയും സുധാകരനെയും കാണുമെന്നാണ് അറിയുന്നത്. സുധീരനെകാണുമോയെന്ന് വ്യക്തമല്ല.