കൊവിഡ് വാക്‌സിന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിന്‍ എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്‌സിന്‍ കേന്ദ്രത്തിലേക്ക് പോയി വാക്‌സിന്‍ എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പോര്‍ട്ടല്‍ കൂടുതല്‍ ലളിതമാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
കൊവിഡ് വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പര്യപ്തമല്ല. അത് പോര. ഓരോരുത്തര്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് വാക്‌സിന്‍ എടുത്തുപോകാവുന്ന സംവിധാനമൊരുക്കണം. ഇന്റര്‍മെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്- രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
കൊവിഡ് വാക്‌സിന്‍ വേണ്ടവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ സൈറ്റിലെ സംവിധാനങ്ങള്‍ പുതുക്കി കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്നും ഗുണഭോക്താക്കള്‍ക്ക് അവരുടെ പേരുകള്‍ തിരുത്തുന്നതിനുള്ള അവസരമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. പേര്, ജനനവര്‍ഷം, ലിംഗം എന്നിവയിലും തിരുത്തനുവദിക്കും.
വാക്‌സിന്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നാണ് രാഹുലിന്റെ അഭിപ്രായം.