അഴിമതിക്കേസുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പളനിസ്വാമിക്ക് ബിജെപിക്കുമുന്നില്‍ നട്ടെല്ല് വളയ്‌ക്കേണ്ടിവന്നതെന്ന് രാഹുല്‍ഗാന്ധി
ചെന്നൈ: എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കെ പളനിസ്വാമിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പളനിസ്വാമിയെ ബിജെപി കുടുക്കില്‍പെടുത്തിരിക്കുകയാണെന്ന് ആരോപിച്ച രാഹുല്‍ഗാന്ധി, അഴിമതിക്കേസുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പളനിസ്വാമിക്ക് ബിജെപിക്കുമുന്നില്‍ നട്ടെല്ല് വളയ്‌ക്കേണ്ടിവന്നതെന്നും അഭിപ്രായപ്പെട്ടു.
ചെന്നൈയില്‍ ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയിലാണ് പളനിസ്വാമിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുകയാണെന്നും മുഖ്യമന്ത്രിയെക്കൊണ്ട് കാലില്‍ വീഴാന്‍ പ്രേരിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അഴിമതിക്കാരനായ ഒരു നേതാവിനെക്കൊണ്ട് അമിത് ഷാ സ്വന്തം കാലില്‍വീഴാന്‍ നിര്‍ബന്ധിച്ചു. അതിനു സമാനമാണ് പളനിസ്വാമിയുടെ അവസ്ഥയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
''കുറച്ചുകാലം മുമ്പ് ഞാന്‍ അമേഥിയില്‍നിന്നുളള എംപിയായിരുന്നു. അക്കാലത്ത് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട്, ബിജെപിയിലേക്ക് പോയി. അദ്ദേഹം പാര്‍ട്ടിയില്‍ വളരെ ജൂനിയറായ ഒരാളായിരുന്നു. അമേഥിയിലെ അടുത്ത നിയോജകമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ബിജെപിയുടെ മുതിര്‍ന്ന ഒരു നേതാവാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ ചേര്‍ത്തത്. അദ്ദേഹം അമിത് ഷായെ കാണുന്ന ചിത്രം ഞാന്‍ കണ്ടിരുന്നു. ഒരു നേതാവ് ബിജെപിയിലെത്തി അമിത് ഷായെ കാണുമ്പോള്‍ അമിത് ഷാ സോഫയിലിരിക്കുകയാണ്. പുതുതായി എത്തിയ ആളാകട്ടെ അമിത്ഷായുടെ കാലില്‍ തൊടുന്നു. തല കുനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടുതല്‍ ശക്തമായ ആളുടെ കാലില്‍ വീഴുന്നു. അതാണ് ബിജെപിയിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം. ആകെ സാധ്യമായ ബന്ധവും അതാണ്. ദുരന്തമെന്താണെന്നുവച്ചാല്‍ മുഖ്യമന്ത്രി അമിത് ഷായ്ക്കു മുന്നില്‍ തല കുനിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതേസമയം തന്റെ അഴിമതിക്കേസുള്ളതിനാല്‍ പളനിസ്വാമി തല കുനിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്''- ജനങ്ങളില്‍ നിന്ന് മോഷ്ടിച്ച പണം മുഖ്യമന്ത്രിയെ കുടുക്കിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.
അടുത്ത തവണ സ്റ്റാലിന്‍ അധികാരത്തിലെത്തും. പക്ഷേ, സ്റ്റാലിനെയും മോദി ആക്രമിക്കും. അതില്ലാതാവാന്‍ ബിജെപി ഡല്‍ഹിയില്‍ നിന്നുതന്നെ തൂത്തെറിയപ്പെടണം. ഇത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള തിരഞ്ഞെടുപ്പല്ല. എഐഎഡിഎംക, ബിജെപി, ആര്‍എസ്എസ്് ഐക്യമുന്നണിയും തമിഴ് ജനങ്ങളും തമ്മി്‌ലുള്ള പോരാട്ടമാണ്.