കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് രാഹുല്‍ ഗാന്ധി

Update: 2020-09-25 13:57 GMT

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ മുഴുവന്‍ രാജ്യവും ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകരുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ബോധ്യപ്പെട്ടു. നമ്മുടെ ശബ്ദങ്ങള്‍ കര്‍ഷക സഹോദരന്മാര്‍ക്കൊപ്പമാണ് ഇന്ന് മുഴുവന്‍ രാജ്യവും കര്‍ഷക ബില്ലിന് എതിരാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

കര്‍ഷകരുമായി പുതിയ ബില്ലിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും രാഹുല്‍ പങ്കുവച്ചു.

ഈ ബില്ല് കൊണ്ട് പൊതുജനങ്ങള്‍ക്കോ കര്‍ഷകര്‍ക്കോ ഒരു ഗുണവുമില്ല. ആകെ ഗുണമുളളത് കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്- രാഹുല്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ മാസത്തില്‍ പാസ്സാക്കിയ മൂന്ന് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയില്‍ പാസ്സാക്കിയെടുത്തത്.

Tags:    

Similar News