രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി ഡിവൈഎസ്പിക്ക് പരിക്ക്

Update: 2021-04-03 11:15 GMT

കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി വടകര ഡിവൈഎസ്പിക്ക് പരിക്ക്. കാലില്‍ പരിക്കേറ്റ ഡിവൈഎസ്പി മൂസ വള്ളിക്കാടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു.

കൊയിലാണ്ടി സ്‌റ്റേഡിയം മതിലിനരികെവച്ചാണ് ഡിവൈഎസ്പിക്ക് പരിക്കേറ്റത്. രാഹുല്‍ വരുന്ന സമയത്ത് റോഡില്‍ വലിയ തിരക്കുണ്ടായി. ആ സമയത്താണ് അകമ്പടിവാഹനത്തിന്റെ ടയര്‍ ഡിവൈഎസ്പിയുടെ കാലിലൂടെ കയറിയിറങ്ങിയത്.

കാലിന് ചെറിയ ചതവുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് ഡിവൈഎസ്പിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. 

Tags:    

Similar News