രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
കണ്ണൂര്‍: എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച്് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. അതിനുശേഷം കാള്‍ ടെക്‌സില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.
പ്രവര്‍ത്തകരെ ബലമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാന്‍ പൊലിസുകാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പോലിസ് വാഹനത്തില്‍ പ്രവര്‍ത്തകരെ പൊലിസുകാര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജും ജില്ലാ നേതാക്കളും തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്, സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വി കെ ഷിബിന, വി പി അബ്ദുല്‍ റഷീദ്, പി മുഹമ്മദ് ഷമ്മാസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, രോഹിത്ത് കണ്ണന്‍, ശ്രീജേഷ് കൊയിലേരിയന്‍, വി. വി ലിഷ, മഹിത മോഹന്‍, നിമിഷ വിപിന്‍ദാസ്, ഷോബിന്‍ തോമസ്, ഷാനിദ് പുന്നാട്, ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, രാജേഷ് കൂടാളി, ജിജേഷ് ചൂട്ടാട്ട്, സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കര്‍, യഹിയ പള്ളിപ്പറമ്പ്, വരുണ്‍ എം കെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.