രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐക്കാര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ഫര്‍ണീച്ചറുകളും തകര്‍ത്തു.
പ്രവര്‍ത്തകര്‍ ഓഫിസിലെത്തുമ്പോള്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തകര്‍ത്തശേഷം ഡിവൈഎഫ്‌ഐക്കാര്‍ ഷട്ടര്‍ താഴ്ത്തി. അതിനുശേഷം തെരുവില്‍ പോലിസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ രാഹുല്‍ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.
എസ്എഫ്‌ഐ നടത്തിയത് ഗുണ്ടായിസമാണെന്ന് ടി സിദ്ദിഖും ഷാഫി പറമ്പിലും ആരോപിച്ചു.