നിരവധി ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Update: 2019-09-16 16:02 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉടനീളം പ്രചാരമുളള ഭാഷ എന്ന നിലയില്‍ ഹിന്ദിയെ രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിരവധി ഭാഷകള്‍ ഉളളത് രാജ്യത്തിന്റെ ദൗര്‍ബല്യമല്ല എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദിയെ പൊതുഭാഷയാക്കണമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രാദേശിക ഭാഷകളുടെ മഹത്വം വിശദീകരിച്ചാണ് ഇതിനെതിരെ രംഗത്തുവരുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.


Tags:    

Similar News