രാഹുലിന്റെ പ്രസംഗ പരിഭാഷക്കിടെ വേദിയില്‍ വി ഡി സതീശന്റെ ഓടിക്കളി; വിയര്‍ത്തു കുളിച്ച സതീശന് ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ആലിംഗനവും കൈയ്യടിയും

എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ കോണ്‍ഗ്രസ് ബൂത്ത് തല നേതൃ സംഘമവേദിയിലായിരുന്നു കൗതകരമായ സംഭവം അരങ്ങേറിയത്.

Update: 2019-01-29 15:02 GMT

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനിടെ പരിഭാഷകനായെത്തിയ വി.ഡി. സതീശന്‍ എംഎല്‍എയുടെ വേദിയിലൂടെയുള്ള 'ഓടിക്കളി' സദസില്‍ ചിരി പടര്‍ത്തി. മൈക്കിന്റെയും സ്പീക്കര്‍ സെറ്റുകളുടെയും ''പണി'' യെ തുടര്‍ന്ന് വിയര്‍ത്തുകുളിച്ച സതീശനെ ചേര്‍ത്ത് നിര്‍ത്തി രാഹൂല്‍ ഗാന്ധിയുടെ സാന്ത്വനം.എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ കോണ്‍ഗ്രസ് ബൂത്ത് തല നേതൃ സംഘമവേദിയിലായിരുന്നു കൗതകരമായ സംഭവം അരങ്ങേറിയത്.

കോണ്‍ഗ്രസ് ഇന്നത നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് വി.ഡി. സതീശന്‍ എംഎല്‍എ ആയിരുന്നു. എന്നാല്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സ്റ്റേജില്‍ വച്ചിരുന്ന ഹോം സ്പീക്കറിന്റെ ശബ്ദം കാരണം തനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സതീശന്‍ വേദിയിലിരുന്നവരോട് ആഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ പറയുന്നത് മനസിലാകാതെ രാഹുലിന്റെ മുഖത്തേക്ക് സതീശന്‍ നോക്കുകയും ചെയ്തു. എന്നാല്‍ രാഹുലിന്റെ പ്രസംഗം ആവേശത്തിലേറിയതോടെ സതീശനു നില തെറ്റി. പരിഭാഷയില്‍ പിശക് വന്നതോടെ വേദിയില്‍ തന്നെ മുറുമുറുപ്പുമുണ്ടായി. ഇതോടെ നന്നായി കേള്‍ക്കാനായി മാറി നിന്നോളാന്‍ വേദിക്ക് പുറകില്‍ നിന്ന് നിര്‍ദേശവും കിട്ടി. അതനുസരിച്ച് സതീശന്‍ വേദിയുടെ മധ്യഭാഗത്തേക്ക് മാറി നിന്നു. എന്നാല്‍ അപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. ഒരു വാചകം പറഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് മനസ്സിലാകാതിരുന്ന സതീശന്‍ അല്‍പനേരം എന്തു പറയണമെന്നറിയാതെ നിന്നു. എന്തുപറ്റിയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ കേള്‍ക്കുന്നില്ലെന്ന് സതീശന്‍ മറുപടിയും പറഞ്ഞു. എങ്കില്‍ അടുത്തു വന്നു നില്‍ക്കൂ എന്ന് രാഹുല്‍. മൈക്ക് എടുത്ത് വീണ്ടും സതീശന്‍ രാഹുലിനടുത്തേക്ക്. വീണ്ടും കേള്‍വി പ്രശ്‌നമായതോടെ ശശിതരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് സതീശനടുത്തേക്കെത്തി. തുടര്‍ന്ന് സതീശന്‍ വേദിയുടെ ഏറ്റവും അറ്റേേത്തയക്ക് മാറി നിന്നും പ്രസംഗം പരിഭ്ാഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും അവിടെയും പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് രാഹുല്‍ സ്വന്തം പ്രസംഗ പീഡത്തിലേക്ക് സതീശനെ വിളിച്ചു നിര്‍ത്തിയ ശേഷം രാഹുല്‍ സംസാരിക്കുന്ന ചെറു മൈക്കുകളിലൊന്ന് സതീശന് നല്‍കുകയും ചെയ്തു. പ്രസംഗം അവസാനിപ്പിച്ച് നടന്നു നീങ്ങുന്നതിനിടെ സതീശനെ വീണ്ടും സാന്ത്്വനിപ്പിച്ച ശേഷം രാഹുല്‍ വീണ്ടും പ്രസംഗപീഠത്തിനരുകിലെത്തി. ആരവം മൂലമാണ് താന്‍ പറഞ്ഞത് സതീശന കൃത്യമായി ് കേള്‍ക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം നന്നായി പ്രസംഗം പരിഭാഷപ്പെടുത്തിയന്നും പറഞ്ഞ രാഹൂല്‍ അദ്ദേഹത്തിന് ഒരു ഉഗ്രന്‍ കൈയ്യടി നല്‍കണമെന്നും സദസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സദസിനൊപ്പം രാഹുലും സതീശന് കൈയ്യടി നല്‍കിയതിനു ശേഷമാണ് അദ്ദേഹം വേദി വിട്ടത്. 

Tags:    

Similar News