മുഹമ്മയില്‍ രക്തശാലി നെല്ല് വിളഞ്ഞു; വിളവെടുപ്പിന് തുടക്കമിട്ടത് കൃഷി മന്ത്രി
ആലപ്പുഴ: അന്യം നിന്നുകൊണ്ടിരിക്കുന്ന രക്തശാലി നെല്ല് മുഹമ്മയില്‍ വിളഞ്ഞു. മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള രക്തശാലി നെല്ല് നാട്ടിന്‍ പുറങ്ങളില്‍ നിന്ന് അന്യമാകുമ്പോഴാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് സ്വദേശിയും കര്‍ഷകനുമായ ദയാല്‍മജി കൃഷി ഏറ്റെടുത്തത്.
വിളവെടുപ്പ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ തരിശു കിടക്കുന്ന സ്ഥലങ്ങളിലെല്ലാം നെല്‍കൃഷി ചെയ്ത് മുഹമ്മ ബ്രാന്‍ഡ് അരി ബ്രാന്‍ഡ് ഉത്പദാനിപ്പാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദയാല്‍മജിയെയും മകള്‍ ഭാനുപ്രിയയെയും മന്ത്രി അഭിനന്ദിച്ചു.
കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും സഹകരണത്തോടെ 50 സെന്‍റിലാണ് നെല്‍കൃഷി ചെയ്തത്. 13 വയസുകാരി മകളും കൂട്ടിനുണ്ടായിരുന്നു. ഭാനുപ്രിയയ്ക്ക് കുട്ടി കര്‍ഷകയ്ക്കുള്ള പഞ്ചായത്തിന്‍റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷരായ എം. ചന്ദ്ര, വിശ്വനാഥന്‍, നസീമ ടീച്ചര്‍, കൃഷി ഓഫീസര്‍ രാഖി അലക്‌സ്, കര്‍ഷക സംഘം പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.