വീട്ടിലിരുന്ന് സ്വയം കൊവിഡ് പരിശോധന നടത്താം; കിറ്റുകള്‍ വിപണിയിലേക്ക്
250 രൂപയാണ് കിറ്റിന്റെ വില. പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളില്‍ അറിയാന്‍ സാധിക്കും
മുംബൈ: കൊവിഡ് പരിശോധന വീട്ടിലിരുന്ന് തന്നെ സ്വയം നടത്താന്‍ കഴിയുന്ന കിറ്റ് വിപണിയിലേക്ക്. ഇന്ത്യയുടെ ആദ്യത്തെ സെല്‍ഫ് കൊവിഡ് ടെസ്റ്റ് കിറ്റ് ''കോവിസെല്‍ഫ്' ദിവസങ്ങള്‍ക്കകം ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ മൈലാബിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞു.
250 രൂപയാണ് കിറ്റിന്റെ വില. പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളില്‍ അറിയാന്‍ സാധിക്കും. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു. സ്വയം കൊവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് ഐ.സി.എം.ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.