സുശാന്ത് സിങ് കേസ്: സഹസംവിധായകന്‍ അറസ്റ്റില്‍

Update: 2021-02-03 09:44 GMT
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ സഹസംവിധായകന്‍ ഋഷികേശ് പവാറിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ സംഘം കസ്റ്റഡിയിലെടുത്തു. സുശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഋഷികേശ്. ലഹരിമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായവരില്‍ നിന്നാണ് ഋഷികേശിനെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 2020 ജൂലൈ 14ന് സബര്‍ബന്‍ ബാന്ദ്രയിലെ വസതിയിലാണ് സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌




Similar News