തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സോണിയയും രാഹുലുമായും കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.
തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഘടകക്ഷിയാണ് കോണ്‍ഗ്രസ്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുവേണ്ടി ഡല്‍ഹിയിലെത്തിയതായിരുന്നു സ്റ്റാലിന്‍.
തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും മറ്റ് നയങ്ങളെക്കുറിച്ചും മൂന്നുപേരും സംസാരിച്ചു.
കൂടിക്കാഴ്ച നടന്ന വിവരം രാഹുല്‍ ഗാന്ധിതന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
സ്റ്റാലിനൊപ്പം ഭാര്യ ദുര്‍ഗാവതി സ്റ്റാലിനും ഉണ്ടായിരുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഡിഎംകെയുമായി സഹകരിച്ച് തമിഴ്‌നാടിനെ ഒരു ക്ഷേമസംസ്ഥാനമാക്കി മാറ്റുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.