എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2022-12-28 11:09 GMT

കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി ഹരീഷിനെ (37) യാണ് മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹി പീഡനക്കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.

Similar News