ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുളളില്‍ 1,278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 32,224 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. അതില്‍ 19,205 പേര്‍ ആശുപത്രി വിട്ടു.
നിലവില്‍ 12,680 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ഇതുവരെ 339 പേരാണ് കൊവിഡ് വന്ന് മരിച്ചിട്ടുള്ളത്.