സുമലത മാണ്ഡ്യ മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് എതിര്‍പ്പില്ല: ജെഡിഎസ്

കോണ്‍ഗ്രസിന് അങ്ങനെ നീക്കമുണ്ടെങ്കില്‍ അത് നടക്കണം. സുമലത ജെഡിഎസ് അംഗമല്ലാത്തതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും കുമാരസ്വാമി പറഞ്ഞു.

Update: 2019-02-02 13:30 GMT

ബെംഗളൂരു: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും സിനിമാ നടിയുമായ സുമലതയെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് എതിരു നില്‍ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അങ്ങനെ നീക്കമുണ്ടെങ്കില്‍ അത് നടക്കണം. സുമലത ജെഡിഎസ് അംഗമല്ലാത്തതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. മാണ്ഡ്യ ജനതാദള്‍ എസ്സിന്റെ ശക്തികേന്ദ്രമാണും കുമാരസ്വാമി പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

നിരവധി കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുന്‍ കേന്ദ്രമന്ത്രി എം എച്ച് അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 2006ലെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കാവേരി തര്‍ക്കപരിഹാര െ്രെടബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിപദം രാജിവച്ചു. മൂന്നു തവണ ലോക്‌സഭാംഗയില്‍ മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും അംഗമായിരുന്നു.

Tags:    

Similar News