മധ്യവയസ്‌ക്കനെ കടമുറിയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാരായണമംഗലം കാണാല്‍ വീട്ടില്‍ ദിനേശന്‍ (47) നെയാണ് വെള്ളാങ്കല്ലൂര്‍ ജങ്ഷന് തെക്കുഭാഗത്തുള്ള കടമുറിക്ക് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2020-10-29 15:01 GMT
മധ്യവയസ്‌ക്കനെ കടമുറിയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാള: വെള്ളാങ്കല്ലൂരില്‍ മധ്യവയസ്‌ക്കനെ കടമുറിയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാരായണമംഗലം കാണാല്‍ വീട്ടില്‍ ദിനേശന്‍ (47) നെയാണ് വെള്ളാങ്കല്ലൂര്‍ ജങ്ഷന് തെക്കുഭാഗത്തുള്ള കടമുറിക്ക് മുന്നില്‍ മരിച്ച നിലയില്‍ വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.

ഇയാള്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം വെള്ളാങ്കല്ലൂരിലാണ് താമസം. ഇരിങ്ങാലക്കുട പോലിസ് മേല്‍ നടപടികളെടുത്തു. പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ് അറിയിച്ചു. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണ്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും. ഭാര്യ ശ്രീദേവി. മക്കള്‍ അജയഘോഷ്, അമല്‍ഘോഷ്, അനയ്മിത്ര.

Tags:    

Similar News