കണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം: ഒമ്പത് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

Update: 2022-06-15 08:50 GMT
കണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം: ഒമ്പത് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

കണ്ണൂര്‍: കണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ഒമ്പത് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. അര്‍ഷിദ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. റിജിലിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Tags:    

Similar News