സ്വാതന്ത്ര്യസമര രക്തസാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ദേശവിരുദ്ധം; പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട്
പാലക്കാട്: 1921ലെ മലബാര്‍ സമര പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഒലവക്കോട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
പുതിയ പാലത്തില്‍ നിന്ന് ആരംഭിച്ച പ്രധിഷേധ പ്രകടനം ഒലവക്കോട് ജംഗ്ഷനില്‍ സമാപിച്ചു. യോഗം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡിവിഷന്‍ പ്രസിഡണ്ട് ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജംഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അപമാനിക്കുന്ന ദേശവിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും പേര് വെട്ടിയാല്‍ തീര്‍ന്നുപോകുന്നതല്ല മുസ് ലിംകളുടെ സമര വീര്യമെന്നും പ്രതിഷേധ പ്രകടനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ച പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹിം മൗലവി പറഞ്ഞു. ഹുസൈന്‍ മൗലവി, ജംഷീര്‍, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.