വെള്ള കാര്‍ഡുടമകളുടെ റേഷന്‍വിഹിതം രണ്ടുകിലോ വെട്ടി കുറച്ചു

Update: 2022-08-01 04:49 GMT

തിരുവനന്തപുരം:വെള്ള കാര്‍ഡുടമകളുടെ റേഷന്‍വിഹിതം രണ്ടുകിലോ കുറച്ചു.കഴിഞ്ഞ മാസം വരെ പത്ത് കിലോ ലഭിച്ചിരുന്ന റേഷന്‍ വിഹിതം ഓഗസ്റ്റില്‍ എട്ടുകിലോയായി ചുരുക്കിയിരിക്കുകയാണ്. കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണു വെട്ടിച്ചുരുക്കല്‍.

നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോവീതം സംസ്ഥാനം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍, ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് വെള്ളക്കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമുണ്ടാകും.

Similar News