സബ് ട്രഷറി മാളയില്‍ തന്നെ നിലനിര്‍ത്തണം: പെന്‍ഷനേഴ്‌സ് യൂനിയന്‍
പ്രസിഡന്റ് പി പി പുഷ്പാംഗദന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ കാര്‍ത്തികേയ മേനോന്‍ ഉദ്ഘാടനം ചെയ്തു.
മാള(തൃശ്ശൂര്‍): ഹൈക്കോടതി ഉത്തരവ് മൂലം മാളയിലേക്ക് മാറ്റി സ്ഥാപിച്ച സബ്ബ് ട്രഷറി മാളയില്‍ തന്നെ നിലനിര്‍ത്തണമെന്നും പേര് സബ്ബ് ട്രഷറി മാള എന്നാക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പൊയ്യ പഞ്ചായത്ത് വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് പി പി പുഷ്പാംഗദന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ കാര്‍ത്തികേയ മേനോന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ സ്‌കൂള്‍ ഇല്ലാത്ത ജില്ലയിലെ ഏക ഗ്രാമപ്പഞ്ചായത്തായ പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ ജനവാസം കൂടുതലുള്ള സ്ഥലത്ത് സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിക്കുക, കുടുംബാരോഗ്യകേന്ദ്രം താലൂക്ക് തല ആശുപത്രിയാക്കി കിടത്തി ചികില്‍സ ആരംഭിക്കുക, സംസ്ഥാന പാതയായി അംഗീകരിച്ച കൊടുങ്ങല്ലൂര്‍ നെടുമ്പാശ്ശേരി റൂട്ടില്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. സംസ്ഥാന കമ്മറ്റിയംഗം ജോയ് മണ്ടകത്ത് മുഖ്യപ്രഭാഷണം നടത്തി.
പുതിയ മെമ്പര്‍മാരായ സി കെ ജോസഫ്, പി വി ഷീല എന്നിവര്‍ക്ക് ജില്ലാകമ്മിറ്റിയംഗം കെ എ അനീഫ അംഗത്വവും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു. 80 വയസ്സ് കഴിഞ്ഞവരെ ബ്ലോക്ക് ട്രഷറര്‍ എ സി ശ്രീധരന്‍മാസ്റ്റര്‍ ആദരിച്ചു. വിശിഷ്ട സേവനത്തിന് അംഗീകാരം ലഭിച്ച പി എസ് ഷൈലനെ ജില്ലാ കമ്മറ്റിയംഗം കെ എന്‍ രാമന്‍ അനുമോദിച്ചു. സി ഡി രാജന്‍മാസ്റ്റര്‍, ഇ കെ ജനാര്‍ദ്ദനന്‍, ഇ വി സുശീല, കെ സി തോമസ്, ബാബുജോസഫ്, പി എന്‍ ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ടി കെ. സദാനന്ദന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി എം വേലായുധന്‍ കണക്കും അവതരിപ്പിച്ചു. എ വി നാരായണന്‍ അനുശോചനം രേഖപ്പെടുത്തി. വരണാധികാരി വി പി വേലായുധന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ എ കെ രവീന്ദ്രന്‍(പ്രസിഡന്റ്), പി എം വേലായുധന്‍(സെക്രട്ടറി), കെ കെ റാഫേല്‍(ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.