ലോകം അമേരിക്കയെ ബഹുമാനിക്കുന്നു, ആ ബഹുമാനം നഷ്ടപ്പെടുത്തരുത്: ട്രംപ്

ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

Update: 2021-01-20 05:37 GMT

വാഷിങ്ടണ്‍ : ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം പുറത്തിറക്കിയ വിടവാങ്ങല്‍ സന്ദേശത്തില്‍ അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നതായും ട്രംപ് പറഞ്ഞു.


ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. 'അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നു', ട്രംപ് പറഞ്ഞു.


തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. നികുതി വെട്ടിക്കുറയ്ക്കല്‍, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, ഊര്‍ജ്ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കല്‍ എന്നിങ്ങനെ നേട്ടങ്ങളുണ്ടാക്കിയെന്നും ട്രംപ് പറഞ്ഞു.




Tags:    

Similar News