കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടും സമാന രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അജ്ഞാതന്‍ ഹാക്ക് ചെയ്തു. ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് 'ഇലോണ്‍ മസ്‌ക്' എന്ന് മാറ്റിയ ഹാക്കര്‍മാര്‍ 'ഗ്രേറ്റ് ജോബ്' എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നുള്ള ഒരു ട്വീറ്റ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അധികം താമസിയാതെ തന്നെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടെടുത്ത മന്ത്രാലയം അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിച്ചര്‍ പുനസ്ഥാപിച്ചു. ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്ത ഗ്രേറ്റ് ജോബ് എന്നതടക്കമുള്ള ട്വീറ്റുകളും പോസ്റ്റ് ചെയ്ത മറ്റ് ലിങ്കുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടും സമാന രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നായിരുന്നു മോഡിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തത്. ഇലോണ്‍ മസ്‌ക് എന്ന് പേര് മാറ്റിയ അതേ ഹാക്കര്‍മാര്‍ തന്നെയാണ് ഇന്ന് മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാക്കിങിന് പിന്നിലെന്നാണ് സംശയിക്കുന്നത്.