കര്‍ണാടക മുഖ്യമന്ത്രിയെ ബിജെപിയുമായി സഖ്യത്തിന് ക്ഷണിച്ച് കേന്ദ്രമന്ത്രി
കുമാരസ്വാമി അസ്വസ്ഥനാണ്. ബിജെപി-ജെഡിഎസ് സഖ്യം രൂപവത്കരിക്കാമെങ്കില്‍ എന്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന് പുറകെ പോവുന്നതെന്നും അതാവ്ലേ ചോദിച്ചു.
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ബിജെപിയുമായി സഖ്യത്തിന്് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ കേന്ദ്ര മന്ത്രി ബിജെപിയിലേക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയത്തിന്റെ പിടിയിലാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അതാവ്ലേ വ്യക്തമാക്കി.
കുമാരസ്വാമി അസ്വസ്ഥനാണ്. ബിജെപി-ജെഡിഎസ് സഖ്യം രൂപവത്കരിക്കാമെങ്കില്‍ എന്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന് പുറകെ പോവുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തേ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷെ കോണ്‍ഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവര്‍ ജെഡിഎസിന് പിന്തുണ നല്കി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളില്‍ സന്തുഷ്ടനല്ല. അതിനാല്‍ സര്‍ക്കാര്‍ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും രാംദാസ് വ്യക്തമാക്കി.കോണ്‍ഗ്രസ് ബിജെപിയെ വിളിക്കുന്നത് വര്‍ഗീയവാദി പാര്‍ട്ടി എന്നാണ്. പക്ഷെ കോണ്‍ഗ്രസാണ് ശരിയായ വര്‍ഗീയവാദി പാര്‍ട്ടി. അവരുടെ മുഖം മതേതരമാകാം. പക്ഷെ അവര്‍ വര്‍ഗീയവാദികളാണെന്നും രാംദാസ് അതാവ്ലേ ആരോപിച്ചു.