ഡെസ്‌കിലടിച്ച് താളമിട്ടതിന് മുളവടിക്ക് അടി: വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച വാച്ച്മാന് സസ്‌പെന്‍ഷന്‍

സെക്യൂരിറ്റി ജീവനക്കാരന്‍ മധുവാണ് പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ചത്

Update: 2022-07-11 12:52 GMT

തിരുവനന്തപുരം: വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച വാച്ച്മാനെ സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മുളവടി കൊണ്ട് കുട്ടിയുടെ പുറത്ത് തല്ലുകയായിരുന്നു. വാച്ച്മാനെതിരെ അതിരപ്പള്ളി പോലിസ് കേസെടുത്തിട്ടുണ്ട്. കുട്ടി ചികില്‍സയിലാണ്. സംഭവത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടറോട് റിപോര്‍ട്ട് തേടി. 

സെക്യൂരിറ്റി ജീവനക്കാരന്‍ മധുവാണ് പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ചത്. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ കുട്ടിക്കാണ് മര്‍ദനമേറ്റത്. മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഡെസ്‌കിലടിച്ച് താളമിട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറയുന്നു. അതിരപ്പള്ളി പോലിസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പോലിസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും റിപോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. 

Tags:    

Similar News