താണിശ്ശേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

Update: 2021-03-22 15:05 GMT

മാള: കുഴൂര്‍, താണിശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പോട്ടേപറമ്പില്‍ ആന്റണിയുടെ മകന്‍ ടോണിയാണ്(29) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ വലിയപറമ്പ് മരക്കമ്പനിക്ക് സമീപമാണ് അപകടം.

സുഹൃത്ത് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പുറകില്‍ ഇരുന്ന ടോമി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നെന്നും സമീപത്തെ പോസ്റ്റില്‍ തല ഇടിച്ചതായും പറയപ്പെടുന്നു.

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചു. ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് ജോലിയാണ് ടോമിക്ക്. സുഹൃത്ത് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ടോമിയുടെ സംസ്‌കാരം നടത്തി. അമ്മ മേഴ്‌സി. സഹോദരങ്ങള്‍ റോണി, സോണി.

Similar News