മാസ്‌ക് വെക്കുമ്പോള്‍ കണ്ണടയില്‍ ഈര്‍പ്പം കയറുന്നുണ്ടോ? ചെയ്യാം ഈ വിദ്യകള്‍

കൊവിഡിനും വളരെ മുന്‍പ് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ 2011ലെ വാര്‍ഷികപ്പതിപ്പില്‍ ഇതു സംബന്ധമായ ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു.

Update: 2020-07-19 17:51 GMT

കോഴിക്കോട്:കൊവിഡ് കാലത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ പ്രയാസപ്പെടുന്നത് കണ്ണടധാരികളാണ്. നടക്കുമ്പോള്‍ മൂക്കില്‍ നിന്നുള്ള ഉഛ്വാസവായു നേരെ കണ്ണടയുടെ ചില്ലിലേക്ക് കയറി കാഴ്ച്ച മങ്ങുന്നതാണ് അവരെ പ്രയാസപ്പെടുത്തുന്നത്. കണ്ണട ഊരി തുടച്ചു വൃത്തിയാക്കിയാലും അടുത്ത നിമിഷങ്ങളില്‍ വീണ്ടും ഗ്ലാസ് മങ്ങും. ഒന്നുകില്‍ കണ്ണട, അല്ലെങ്കില്‍ മാസ്‌ക് എന്നതാണ് പിന്നീടുള്ള അവസ്ഥ. റീഡിങ് ഗ്ലാസ് വെക്കുന്നവര്‍ക്കും ചെറിയ കാഴ്ച്ച വൈകല്യമുള്ളവര്‍ക്കും കണ്ണട തല്‍ക്കാലം ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാമെങ്കിലും ഗുരുതരമായ കാഴ്ച്ചവൈകല്യമുള്ളവരാണ് ലെന്‍സിലെ ഈര്‍പ്പം കാരണം പ്രയാസപ്പെടുക. വാഹനമോടിക്കുമ്പോള്‍ ഇത് അപകടത്തിനു വരെ കാരണമാകും.




 


കൊവിഡിനും വളരെ മുന്‍പ് ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ 2011ലെ വാര്‍ഷികപ്പതിപ്പില്‍ ഇതു സംബന്ധമായ ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ പറയുന്ന ഒന്നാമത്തെ പോംവഴി മാസ്‌ക് ധരിക്കുന്നതിന് തൊട്ടുമുമ്പ് കണ്ണട സോപ്പുവെള്ളത്തില്‍ നന്നായി കഴുകുക എന്നതാണ്. ഇങ്ങിനെ ചെയ്താല്‍ ലെന്‍സില്‍ ഈര്‍പ്പം പടരുന്നത് കുറേയൊക്കെ ഒഴിവാക്കാം.


രണ്ടാമതായി പറയുന്ന മറ്റൊരു മാര്‍ഗ്ഗം മാസ്‌കിനു മുകളില്‍ ഒരു ടിഷ്യു പേപ്പറിന്റെ കഷ്ണം നീളത്തില്‍ മടക്കി കണ്ണടയിലേക്ക് ഉഛ്വാസവായു കയറുന്നത് ഒഴിവാക്കാം എന്നുള്ളതാണ്. ഇത് ഏറെക്കുറെ ഫലപ്രദമാണ്. മറ്റൊന്ന് മാസ്‌കിന്റെ മുകള്‍ഭാഗത്തെ നേര്‍ത്ത കമ്പിപോലുള്ള ഭാഗം മൂക്കിനോട് ചേര്‍ത്ത് അമര്‍ത്തി കണ്ണടയിലേക്ക് ഉഛ്വാസവായു കയറുന്നതിന്റെ നിയന്ത്രിക്കാം എന്നതാണ്. ചിലയിനം മാസ്‌കുകളില്‍ മാത്രമേ ഈ വിദ്യ ഫലപ്രദമാകുകയുള്ളൂ. കണ്ണിനു താഴെ മാസ്‌ക് മുഖവുമായി ചേരുന്ന ഭാഗത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് മാസ്‌കും മുഖവും ഒട്ടിച്ചാല്‍ കണ്ണടയിലേക്ക് ഉഛ്വാസമായു കയറുകയില്ല. ഇങ്ങിനെ ചെയ്യുന്നത് മുഖത്തിന് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും വളരെ വ്യക്തമായ കാഴ്ച്ച വേണ്ടവര്‍ക്ക് ഈ രീതി ഫലപ്രദമാണ്.




Tags:    

Similar News