പൊയ്യ ഗ്രാമപ്പഞ്ചായത്ത് തുണി മാസ്‌ക് നിര്‍മാണം ആരംഭിച്ചു

നാലുപേര്‍ വീതമുള്ള രണ്ട് യൂനിറ്റുകളാണ് തുണി മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിദിനം1500 മുതല്‍ 2000 മാസ്‌കുകള്‍ വരെ നിര്‍മ്മിക്കാനാവും.

Update: 2020-03-18 07:44 GMT

മാള(തൃശൂര്‍): കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊയ്യ ഗ്രാമപഞ്ചായത്ത് ആരോഗ്യ സുരക്ഷ-2020 പരിപാടിയില്‍ കുടുംബശ്രീ വഴി തുണി മാസ്‌ക് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കമായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരോജ വേണുശങ്കര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ വാമനന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഒരിക്കല്‍ ഉപയോഗിച്ചാല്‍ നിശ്ചിതസമയം കഴിഞ്ഞ് അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കി അയേണ്‍ ചെയ്ത് വീണ്ടും ഉ പയോഗിക്കാവുന്ന ഗുണമേന്മയുള്ള തുണി മാസ്‌കുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ തയ്ച്ച് തയ്യാറാക്കി ഉടന്‍ വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി അറിയിച്ചു. നാലുപേര്‍ വീതമുള്ള രണ്ട് യൂനിറ്റുകളാണ് തുണി മാസ്‌ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പ്രതിദിനം1500 മുതല്‍ 2000 മാസ്‌കുകള്‍ വരെ നിര്‍മ്മിക്കാനാവും. പൊയ്യ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കുന്ന തുണി മാസ്‌കിനും സാനിറ്റൈസറിനും വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.




Tags:    

Similar News