കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ; പിന്നോട്ടില്ലെന്ന് രാഹുലിന്റെ പ്രഖ്യാപനം

അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിക്കെതിരേ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ആവര്‍ത്തിച്ചത്.

Update: 2019-04-22 17:17 GMT

അമേഠി: കാവല്‍ക്കാരന്‍ കള്ളനെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിക്കെതിരേ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചുവെന്ന പ്രസ്താവനയ്ക്ക് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ആവര്‍ത്തിച്ചത്.

കോടതിയലക്ഷ്യ നോട്ടിസിന് നല്‍കിയ മറുപടിയിലാണ് രാഹുല്‍ ഖേദപ്രകടനം നടത്തിയത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്റെ ആരോപണം കോടതി ശരിവച്ചെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രീംകോടതിയില്‍ രാഹുല്‍ സത്യവാങ്മൂലം നല്‍കി. റഫാല്‍ പുനപരിശോധന ഹരജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞത്. പ്രസ്താവനയില്‍ കോടതിയെ പരാമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിച്ച രാഹുല്‍ മോദിക്കെതിരായ മുദ്രാവാക്യം ആവര്‍ത്തിച്ചു. മോദി ഭരണത്തിലെ അഴിമതികള്‍ അക്കമിട്ട് നിരത്തിയ രാഹുല്‍ കാവല്‍കാരന്‍ കള്ളനാണെന്ന തന്റെ മുദ്രാവാക്യം ആവര്‍ത്തിക്കുകയായിരുന്നു.

Tags:    

Similar News