വയനാട്ടില്‍ മൂന്ന് രാഹുല്‍ ഗാന്ധിമാര്‍; അപരനായി ഡിവൈഎഫ്‌ഐ നേതാവും
സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമാണ് എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കെ ഇ രാഹുലിന്റെ അച്ഛന്‍. ഗാന്ധികുടുംബത്തിനോടുള്ള ആരാധനയിലാണ് മകനു രാഹുല്‍ ഗാന്ധി എന്ന് പേര് നല്‍കിയത്.
കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കെതിരേ രണ്ട് അപരന്‍മാര്‍ രംഗത്ത്. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രദേശിക നേതാവുമായ കെ ഇ രാഹുല്‍ ഗാന്ധിയും അപരനായി മല്‍സരിക്കുന്നുണ്ട്.
സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമാണ് എരുമേലി സ്വദേശിയായ കെ ഇ രാഹുല്‍. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു കെ ഇ രാഹുലിന്റെ അച്ഛന്‍. ഗാന്ധികുടുംബത്തിനോടുള്ള ആരാധനയിലാണ് മകനു രാഹുല്‍ ഗാന്ധി എന്ന് പേര് നല്‍കിയത്. തമിഴ്‌നാട് സ്വദേശി കെ രാകുല്‍ ഗാന്ധിയാണ് മറ്റൊരു അപരന്‍. സരിത എസ് നായരും രാഹുല്‍ ഗാന്ധിക്കെതിരേ വയനാട് മത്സരിക്കുന്നുണ്ട്.