സ്മൃതി ഇറാനിയുടെ പ്രധാന സഹായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്.

Update: 2019-04-12 04:10 GMT

ലഖ്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേത്തിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്. സമൃതി ഇറാനിയെ അമേത്തിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്ന് പറയുന്നവരുമുണ്ട്. സ്മൃതി ഇറാനി അമേത്തിയിലെത്തുമ്പോള്‍ രവി ദത്തിന്റെ വീട്ടിലാണ് താമസിക്കാറുള്ളതെന്ന് കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് അമേത്തി. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി രാഹുല്‍ ഇക്കുറിയും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. മെയ് 6 നാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23ന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News