കെപിസിസി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് നൽകാൻ നീക്കവുമായി ഡിജിപി

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡിജിപി പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

Update: 2019-04-20 11:04 GMT

തിരുവനന്തപുരം:  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനുള്ള നീക്കവുമായി ഡിജിപി ലോക് നാഥ് ബെഹറ. തനിക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിൽ കേസുമായി മുന്നോട്ട് പോകാൻ അനുമതി തേടി ഡിജിപി  സര്‍ക്കാരിനെ സമീപിച്ചു. 

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡിജിപി പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ബെഹ്റ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ നീക്കം നടത്തുന്നത്. 

പോസ്റ്റല്‍ വോട്ടുചെയ്യുന്ന പോലിസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് പുറത്തിറക്കിയ സംഭവത്തിലാണ് ഡിജിപിക്കെതിരേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നത്. ഉത്തരവ് ദുരൂഹമാണെന്നാരോപിച്ച് മുല്ലപ്പള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

Tags:    

Similar News