പോലിസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2021-04-25 07:31 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാളികകടവില്‍ പോലിസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം പോലിസ് സ്റ്റേഷനിലെ സിപിഒ ഷിബുവിന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മാളിക കടവിലെ വീട്ടിനുളളില്‍ കണ്ടെത്തിയ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാരാണ് വിവരം പോലിസില്‍ അറിയിച്ചത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ഹൃദയസംബന്ധിയായ അസുഖത്തിന് ചികില്‍സയിലായിരുന്നു ഷിബു. കുറച്ച് ദിവസമായി ഷിബു അവധിയിലായിരുന്നു എന്നു പോലിസ് അറിയിച്ചു.

Tags:    

Similar News