ടൈപ്പിസ്റ്റ് ജോലിക്കായി പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പ്; യുവാവ് അറസ്റ്റില്‍

ടൈപ്പിസ്റ്റ് ജോലിക്കായി പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പിട്ട് പ്രധാനമന്ത്രിയുടെ ഓഫിസില്‍ (പിഎംഒ)നിന്നുള്ള ശുപാര്‍ശക്കത്ത് എന്ന വ്യാജേന കര്‍ണാടക ഹൈക്കോടതി രജിസ്ട്രിക്ക് അയക്കുകയായിരുന്നു.

Update: 2018-12-29 06:17 GMT

ബംഗളൂരു: ഹോക്കോടതിയിലെ ടൈപ്പിസ്റ്റ് ജോലിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാജ ഒപ്പിട്ട് ശുപാര്‍ശക്കത്ത് തയ്യാറാക്കിയ യുവാവ് അറസ്റ്റില്‍. കര്‍ണാടക ബെലാഗാവി സ്വദേശി സന്‍ജയ് കുമാര്‍ ഉദദ് (30) ആണ് അറസ്റ്റിലായത്. ടൈപ്പിസ്റ്റ് ജോലിക്കായി പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പിട്ട് പ്രധാനമന്ത്രിയുടെ ഓഫിസില്‍ (പിഎംഒ)നിന്നുള്ള ശുപാര്‍ശക്കത്ത് എന്ന വ്യാജേന കര്‍ണാടക ഹൈക്കോടതി രജിസ്ട്രിക്ക് അയക്കുകയായിരുന്നു.

ഹൈക്കോടതി ഡപ്യൂട്ടി റജിസ്ട്രാര്‍ രാജേശ്വരിയുടെ പരാതിയിലാണ് പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് വിദാന്‍സൗധ പോലിസ് പറഞ്ഞു. ഇന്റര്‍നെറ്റില്‍നിന്ന് മോദിയുടെ ഒപ്പിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്താണ് ഇയാള്‍ വ്യാജ ഉണ്ടാക്കിയതെന്ന് പോലിസ് പറഞ്ഞു.



Tags:    

Similar News