കൊല്ലത്ത് വീണ്ടും സ്ത്രീധനപീഡനം; ഭര്‍ത്താവിന്റെ ചവിട്ടില്‍ ഗര്‍ഭം അലസി; പരാതിയുമായി നിര്‍ധന യുവതി

വിവാഹ ശേഷം സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടു മര്‍ദ്ദിക്കുമായിരുന്നു. സ്ത്രീധനത്തിനും സ്വര്‍ണത്തിനുമായി വീടും വസ്തുവും വില്‍ക്കേണ്ടി വന്നു. അതുമൂലം ാടക വീട്ടിലാണ് താമസം. വിവാഹമോചനം നേടാതെ ഭര്‍ത്താവ് ഇപ്പോള്‍ വീണ്ടും വിവാഹം കഴിച്ചു.

Update: 2021-06-29 07:35 GMT

കൊല്ലം: മയ്യനാട് നിന്ന് മറ്റൊരു സ്ത്രീധന പീഡന പരാതി. കൊല്ലം മയ്യനാട് ആക്കോലില്‍ ചേരി പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആതിര(28)യാണ് പരാതിക്കാരി. മദ്യപാനിയായ ഭര്‍ത്താവിന്റെ ചവിട്ടില്‍ ആതിരയുടെ ഗര്‍ഭം അലസിയിരുന്നു. സ്ത്രീധന പീഡനത്തിനും മര്‍ദ്ദനത്തിനും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇരവിപുരം പോലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ബിരുദധാരിയായ യുവതി പറയുന്നു.

'2015ലാണ് പാരിപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 15 പവനും അഞ്ച് ലക്ഷം രൂപം സ്ത്രീധനമായി നല്‍കി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിലാണ് ജോലിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹ ശേഷം ജോലിക്കൊന്നും ഭര്‍ത്താവ് പോയിട്ടില്ല. വിവാഹ ശേഷം സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടു മര്‍ദ്ദിക്കുമായിരുന്നു. കടുത്ത മദ്യപാനിയാണ്. മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിക്കും. എന്റെ അടിവയറ്റില്‍ ചവിട്ടി. ചവിട്ടില്‍ ഗര്‍ഭം അലസിയിരുന്നു. ബ്ലീഡിങുണ്ടായിട്ടും എന്നെ ആശുപത്രിയിലെത്തിച്ചില്ല. ഒടുവില്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ പോയത്. ഭര്‍ത്താവിന്റെ സഹോദിയും മര്‍ദ്ദിക്കുമായിരുന്നു. സ്ത്രീധനത്തിന് മര്‍ദ്ദനം കൂടിയപ്പോള്‍ ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങി'-ആതിര പറഞ്ഞു.

'സ്ത്രീധനത്തിനും സ്വര്‍ണത്തിനുമായി സ്വന്തം വീടും വസ്തുവും വില്‍ക്കേണ്ടി വന്നു. അതുമൂലം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം. ഇതിനിടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. സ്വന്തമായി വീടില്ല. പിതാവ്് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. മാതാവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അടുത്തുള്ള സ്റ്റേഷനറി കടയില്‍ ജോലിക്കു പോയാണ് ചിലവ് കഴിഞ്ഞ് പോവുന്നത്. ഇരവിപുരം പോലിസ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്'- യുവതി പറഞ്ഞു.

Tags:    

Similar News