മാധ്യമപ്രവര്‍ത്തകന്റെ വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി അരുണിന്റെ ബൈക്കും കാറുമാണ് നശിപ്പിച്ചത്.
നെയ്യാറ്റിന്‍കര: പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകന്റെ വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി അരുണിന്റെ ബൈക്കും കാറുമാണ് നശിപ്പിച്ചത്. പുലര്‍ച്ച മൂന്നുമണിയോടെയാണ് വീടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അഗ്‌നിക്കിരയാക്കിയത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും അക്രമികള്‍ നശിപ്പിച്ചു. മംഗളം ടെലിവിഷന്‍ ജീവനക്കാരനാണ് അരുണ്‍. നെയ്യാറ്റിന്‍കര പോലിസില്‍ പരാതി നല്‍കി.