അതിര്‍ത്തിതര്‍ക്കം: യുവാവിനെ വെടിവെച്ചുകൊന്ന പ്രതി അറസ്റ്റില്‍

Update: 2019-05-26 11:09 GMT

പുല്‍പ്പള്ളി: വയനാട് കാപ്പിതോട്ടത്തില്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. കനാരംപുഴ സ്വദേശി ചാര്‍ളിയെയാണ് പോലിസ് പിടികൂടിയത്. കൊലപാതകം നടന്ന ദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് കര്‍ണാടക വനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

വസ്തുവിന്റെ അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് ശേഷം അയല്‍വാസികളായ രണ്ട് പേരെയാണ് ചാര്‍ളി വെടിവെച്ചത്. ചാര്‍ളിയുടെ വെടിയേറ്റ പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. നിധിനൊപ്പം വെടിയേറ്റ പിതൃസഹോദരന്‍ കിഷോര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 



Similar News