15 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

അടിച്ചിലി മൂന്നുർപ്പിള്ളി പരിസരങ്ങളിൽ ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപെട്ടു നടത്തിയ പരിശോധനയിലാണ് 15 കുപ്പി മദ്യം കൈവശം വെച്ചുകടത്തവേ സുധീർ പിടിയിലായത്.

Update: 2022-08-18 18:38 GMT
15 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

മാള: 15 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. ആലുവ അയ്യമ്പുഴ വില്ലേജിലെ സുധീർ (45) എന്നായാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ചാലക്കുടി എക്സൈസ് ഇൻസ്‌പെക്ടർ എസ് ബിജുദാസിന്റെ നേതൃത്വത്തിൽ അടിച്ചിലി മൂന്നുർപ്പിള്ളി പരിസരങ്ങളിൽ ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപെട്ടു നടത്തിയ പരിശോധനയിലാണ് 15 കുപ്പി മദ്യം കൈവശം വെച്ചുകടത്തവേ സുധീർ പിടിയിലായത്.

റെയ്‌ഡിൽ പ്രിവെൻറ്റീവ് ഓഫീസർ കെ എസ് സതീഷ്കുമാർ, സി കെ ദേവദാസ്, എം കെ കൃഷ്ണപ്രസാദ്, അൻവർ, സിവിൽ എക്സൈസ് ഓഫീസർ എ ടി ഷാജു, ഡ്രൈവർ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.

Similar News