രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്; കാശ്മീര്‍ ഫയല്‍സിന്റെ പുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ച് എം കെ സ്റ്റാലിന്‍

Update: 2023-08-25 04:23 GMT

ചെന്നൈ: മികച്ച ദേശീയദ്ഗ്രഥന ചിത്രമായി ദി കാശ്മീര്‍ ഫയല്‍സിനെ തിരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശീയ അവാര്‍ഡിന്റെ വില കളയരുതെന്ന് അദ്ദേഹം പറഞ്ഞു. വിവാദ ചിത്രമെന്ന നിലയില്‍ സിനിമാ നിരൂപകര്‍ പോലും ഒഴിവാക്കിയ ചിത്രത്തിന് നാഷണല്‍ ഇന്റഗ്രിറ്റി നര്‍ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹം ഞെട്ടല്‍ രേഖപ്പെടുത്തി.

സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വം ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള എല്ലാ ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു. എം കെ സ്റ്റാലിനെ കൂടാതെ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കാശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.





Tags:    

Similar News