രാഹുല്‍ ഗാന്ധി അജ്മീര്‍ ദര്‍ഗയ്ക്ക് പട്ട് കൈമാറി

ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ 807ാമത് ചരമവാര്‍ഷിക ഭാഗമായുള്ള ഉറൂസാണ് നടക്കുന്നത്

Update: 2019-03-11 16:51 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അജ്മീറിലെ പ്രശസ്തമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തി ദര്‍ഗയ്ക്ക് ഉറൂസ് ചടങ്ങുകള്‍ക്കായി പട്ട് കൈമാറി. സൂഫിവര്യനായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ചരമവാര്‍ഷിത്തോടനുബന്ധിച്ചാണ് ഉറൂസ് നടത്തുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും അജ്മീര്‍ ദര്‍ഗയില്‍ പട്ട് നല്‍കിയിരുന്നു. ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ 807ാമത് ചരമവാര്‍ഷിക ഭാഗമായുള്ള ഉറൂസാണ് നടക്കുന്നത്.




Tags:    

Similar News