ഭര്‍തൃമാതാവുമായി തര്‍ക്കം; കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍
മുംബൈ: താനെയില്‍ ഭര്‍തൃമാതാവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചനിലയിലാണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 2 വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭര്‍തൃമാതാവും തമ്മില്‍ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടര്‍ന്നു കൊലപാതകം നടത്തിയ യുവതി, കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.