ആറു ലക്ഷത്തോളം രൂപയുമായി വന്‍ ചീട്ടുകളി സംഘം പിടിയില്‍
നെല്ലിക്കുഴി സ്വദേശി സീതി, ശ്രീമൂലനഗരം സ്വദേശി മക്കാര്‍, തോട്ടുവ സ്വദേശി പ്രസാദ്, മാണിക്കമംഗലം സ്വദേശി തോമസ്, ആലുവ സ്വദേശി അശോകന്‍, തുറവൂര്‍ സ്വദേശി അഗസ്റ്റിന്‍, ആലുവ സ്വദേശി സഹീര്‍, മലയാറ്റൂര്‍ സ്വദേശി അനില്‍, കുറിച്ചിലക്കോട് സ്വദേശി ഡാര്‍വിന്‍ എന്നിവരാണ് പിടിയിലായത്
കൊച്ചി: ആറുലക്ഷത്തോളം രൂപയുമായി വന്‍ ചീട്ടുകളി സംഘം കോടനാട് പോലിസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സീതി, ശ്രീമൂലനഗരം സ്വദേശി മക്കാര്‍, തോട്ടുവ സ്വദേശി പ്രസാദ്, മാണിക്കമംഗലം സ്വദേശി തോമസ്, ആലുവ സ്വദേശി അശോകന്‍, തുറവൂര്‍ സ്വദേശി അഗസ്റ്റിന്‍, ആലുവ സ്വദേശി സഹീര്‍, മലയാറ്റൂര്‍ സ്വദേശി അനില്‍, കുറിച്ചിലക്കോട് സ്വദേശി ഡാര്‍വിന്‍ എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. കപ്രിക്കാട് സ്വദേശി പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ലക്ഷങ്ങള്‍ വച്ചുള്ള ചീട്ടുകളി നടന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നാണ് കളിക്കാന്‍ ആളെത്തിയത്.
പോലിസിനെക്കണ്ട് പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാല്‍, കോടനാട് എസ്എച്ച്ഒ സജി മാര്‍ക്കോസ് എസ്‌ഐമാരായ എ വി പുഷ്പരാജ്, എസ് രാജേന്ദ്രന്‍, എഎസ്‌ഐ സുഭാഷ് ആര്‍ നായര്‍, എസ്‌സിപിഒ മാരായ എബി മാത്യു, എ പി രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.