ജാമ്യവ്യവസ്ഥ ലംഘിച്ചു;കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു

പാറക്കടവ് കുറുമശേരി സ്വദേശി വിനേഷ് (കണ്ണന്‍ സ്രാങ്ക് 42) ന്റെ ജാമ്യമാണ് റദ്ദാക്കിയത്. കുറുമശേരിയില്‍ ജയപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഇയാള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ കുറുമശേരിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു

Update: 2022-07-26 11:32 GMT

കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ച കൊലപാതകം,വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. പാറക്കടവ് കുറുമശേരി സ്വദേശി വിനേഷ് (കണ്ണന്‍ സ്രാങ്ക് 42) ന്റെ ജാമ്യമാണ് റദ്ദാക്കിയത്. കുറുമശേരിയില്‍ ജയപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഇയാള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ കുറുമശേരിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തു. കൊലപാതകം, വധശ്രമം തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.ചെങ്ങമനാട് എസ് ഐ പി ജെ കുര്യാക്കോസ്, എഎസ്‌ഐ സിനു മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കുറ്റവാളികള്‍ നിരീക്ഷണത്തിലാണെന്നും, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ പോലിസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

Similar News