അലനും താഹയും മാവോവാദികൾ തന്നെ; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് കോടിയേരി

ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Update: 2020-02-16 09:15 GMT

തിരുവനന്തപുരം: യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച അ​ല​ന്‍ ശു​ഹൈ​ബും താ​ഹ ഫ​സ​ലും മാവോവാദികൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് മാ​വോ​വാദി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഇ​രു​വ​രെ​യും സി​പി​എം പു​റ​ത്താ​ക്കി​യ​താണ്. ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ല. ഇരുവരേയും പുറത്താക്കിയ ഏ​രി​യാ​ ക​മ്മ​റ്റി​യു​ടെ ന​ട​പ​ടി​ക്ക് ജി​ല്ലാ​ കമ്മി​റ്റി അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

നവംബർ ഒന്നിനാണ് അലനേയും താഹയേയും പോലിസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിദ്യാർത്ഥികളിൽ നിന്ന്  മാവോവാദികളുടെ ലഘുലേഖ കണ്ടെടുത്തെന്നാണ് പോലിസ് വാദം. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ വിവരം നൽകാൻ പോലിസ് തയാറായില്ല. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പുയർന്നിരുന്നു. 

Tags:    

Similar News