ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Update: 2024-09-17 14:02 GMT

കല്‍പ്പറ്റ: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട്ടിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം.ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വയനാട് പൂതാടി സ്വദേശി അഞ്ജു, ഭര്‍ത്താവ് മലവയല്‍ സ്വദേശി ധനേഷ്, ഇവരുടെ എട്ടുവയസ്സുകാരനായ മകന്‍ എന്നിവര്‍ മരിച്ചത്. ഇവരുടെ ബൈക്കില്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ലോറി ഇടിക്കുകയായിരുന്നു. വൈകിട്ട് 3.30യോടെയാണ് അപകടം.




Tags:    

Similar News