സിമന്റ് വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിര്‍മ്മാതാക്കള്‍
സിമന്റ് വില ചാക്കിന് 60 രൂപ വരെ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് സൗത്ത് ഇന്ത്യന്‍ സിമന്റ് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണ ശ്രീവാസ്തവ
കൊച്ചി : സിമന്റ് വില ചാക്കിന് 60 രൂപ വരെ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് സിമന്റ് നിര്‍മ്മാതാക്കളുടെ സംഘടന. പെറ്റ് കോക്ക് ലഭ്യമല്ലാത്തതും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ അനിയന്ത്രിതമായ വിലവര്‍ധനയുമാണ് സിമന്റിന്റെ വിലക്കയറ്റത്തിന് കാരണമെന്ന് സൗത്ത് ഇന്ത്യന്‍ സിമന്റ് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണ ശ്രീവാസ്തവ അറിയിച്ചു. ഇന്ധനവില ഇനിയും കൂടിയാല്‍ ഭാവികാര്യങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.