ശൈശവ വിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ പോക്സോ കേസ്

കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്സോ വകുപ്പ് പ്രകാരം കേസ്.

Update: 2022-01-26 09:22 GMT

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരേ പോക്സോ കേസ്. ബാലവിവാഹ നിരോധനം, പോക്സോ വകുപ്പുകള്‍ പ്രകാരം വരനേയും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

17 കാരിയായ പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതർ ആരും തന്നെ അറിഞ്ഞിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ശിശുക്ഷേമ വകുപ്പിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം.

ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫിസര്‍ക്കാണ് സംഭവത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത്. കുട്ടിയുടെ സ്കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത വിവരം അറിഞ്ഞത്. കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്സോ വകുപ്പ് പ്രകാരം കേസ്.

Similar News